വരും ദിവസങ്ങളിൽ കാറ്റിനും മഴയ്ക്കും സാധ്യത, മത്സ്യത്തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകരുത്
ആലപ്പുഴ : ഏപ്രിൽ 29,30 തിയതികളിൽ കേരളത്തിൽ ശക്തമായ കാറ്റും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. കൂടാതെ മത്സ്യത്തൊഴിലാളികൾ 28,29,30 തീയതികളിൽ കേരള തീരം പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരളത്തിന്റെ തീരത്ത് മത്സ്യ ബന്ധനത്തിന് ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. ആഴക്കടലിൽ പോയവർ എത്രയും പെട്ടെന്ന് അടുത്തുള്ള സുരക്ഷിത തീരം അണയാനും നിർദ്ദേശിക്കുന്നു. ബീച്ചുകളിൽ വിനോദസഞ്ചാരത്തിന് പോകരുത്. കൂടാതെ പുഴകളിലും കടൽത്തീരത്തും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.