ഇനിമുതല്‍ സെറ്റ് ടോപ്പ് ബോക്സ് മാറ്റാതെ നിങ്ങള്‍ക്ക് സേവനദാതാവിനെ മാറ്റാം
ഫോണ്‍ നമ്പര്‍ മാറ്റാതെ സേവനദാതാവിനെ മാറ്റാവുന്ന സംവിധാനം ഡിടിഎച്ച് മേഖലയിലും വരുന്നു. സെറ്റ് ടോപ്പ് ബോക്സ് മാറ്റാതെ തന്നെ ഇനിമുതല്‍ നിങ്ങളുടെ ഡിടിഎച്ച് ഓപ്പറേറ്ററെയോ കേബിള്‍ സേവനദാതാവിനെയോ മാറ്റാനാകും.
ഈ വര്‍ഷം അവസാനത്തോടെയാകും ഈ സംവിധാനം നിലവില്‍ വരുക. ട്രായിയുടെ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ചെയര്‍മാനായ ആര്‍ എസ്. ശര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.