അതിവേഗ ചാര്‍ജര്‍ വിപണിയില്‍ അവതരിപ്പിച്ച് ഷവോമി
അതിവേഗ ചാര്‍ജര്‍ വിപണിയില്‍ എത്തിച്ച് ഷവോമി. 4000 എം.എ.എച്ച് ബാറ്ററി 17 മിനിട്ടു കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ചാര്‍ജറാണിത്. 100 വാട്‌സിൻ്റെ സൂപ്പര്‍ ചാര്‍ജര്‍ ടെക്‌നോളജിയാണ് ഷവോമി അവതരിപ്പിച്ചിരിക്കുന്നത്.
ഒപ്പോയുടെ 50 വാട്‌സിൻ്റെ വി.ഒ.സി.സി ടെക്‌നോളജിയെ മറികടന്നാണ് പുതിയ സൂപ്പര്‍ ചാര്‍ജര്‍ ടെക്‌നോളജിയുമായി ഷവോമി രംഗത്തെത്തിയിരിക്കുന്നത്. ഒപ്പോ കമ്പനിയുടെ 50w ചാര്‍ജറായിരുന്നു ഇതുവരെ മുന്നില്‍ നിന്നിരുന്നത്. അതെല്ലാം പൂര്‍ണ്ണമായും തിരുത്തി എഴുതിയിരിക്കുകയാണ് ഷവോമി. പുതിയ ചാര്‍ജറിൻ്റെ പകുതി കരുത്തു മാത്രമാണ് ഒപ്പോയുടെ ചാർജറിനുള്ളത്.