പ്രഥമ അറബ് യൂറോപ്യന്‍ ഉച്ചകോടി കെയ്‌റോയില്‍
കെയ്‌റോ: പ്രഥമ അറബ് യൂറോപ്യന്‍ ഉച്ചകോടി കെയ്‌റോയില്‍. ഈ പ്രഥമ അറബ് യൂറോപ്യന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഒമാന്‍ ഉപപ്രധാനമന്ത്രി സൈദ് അസദ് ബിന്‍ താരിഖ് അല്‍ സൈദിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ഈജിപ്തില്‍ എത്തിച്ചേര്‍ന്നു. രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ മേഖലയിലെ അധിനിവേശം, സുരക്ഷ, മധ്യ പൂര്‍വ പ്രദേശത്തെ സമാധാന പ്രക്രിയകള്‍, രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി, എന്നിവ ചര്‍ച്ചയായേക്കും. ഇരുപതിലധികം യൂറോപ്യന്‍ രാജ്യങ്ങളുടെ തലവന്മാരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയില്‍ മേഖലയിലെ അധിനിവേശം, സുരക്ഷ, മധ്യ പൂര്‍വ പ്രദേശത്തെ സമാധാന പ്രക്രിയകള്‍ , യെമന്‍, സിറിയ, ലിബിയ എന്നീ രാജ്യങ്ങളിലെ യുദ്ധങ്ങള്‍ സായുധ പോരാട്ടങ്ങള്‍, രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി, എന്നി വിഷയങ്ങളില്‍ കേന്ദ്രികരിച്ചായിരിക്കും ചര്‍ച്ചകള്‍ പുരോഗമിക്കുക.
ഷറം ഇല്‍ ഷെയിഖ് റെഡ് സീ റിസോര്‍ട്ടില്‍ നടക്കുന്ന രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ മേഖലയിലെ അധിനിവേശം, സുരക്ഷ, മധ്യ പൂര്‍വ പ്രദേശത്തെ സമാധാന പ്രക്രിയകള്‍ , യെമന്‍, സിറിയ, ലിബിയ എന്നീ രാജ്യങ്ങളിലെ യുദ്ധങ്ങള്‍ - സായുധ പോരാട്ടങ്ങള്‍, രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി, എന്നി വിഷയങ്ങളില്‍ കേന്ദ്രികരിച്ചായിരിക്കും ചര്‍ച്ചകള്‍ നടക്കുക.