തീവ്ര വംശീയത തുടച്ചു നീക്കാന്‍ ലോകം ഒറ്റക്കെട്ടായി നില്‍ക്കണം; ജസീന്ത ആര്‍ഡേന്‍
തീവ്ര വംശീയത തുടച്ചു നീക്കാന്‍ ലോകം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. കുടിയേറ്റം വംശീയതയെ ശക്തിപ്പെടുത്തുമെന്ന വാദം ജസീന്ത നിഷേധിച്ചു. ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച ബാങ്ക് വിളിയും പ്രാര്‍ഥനയും നടത്തിയിരുന്നു. 50 പേരുടെ ജീവനെടുക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിൻ്റെ ഞെട്ടലില്‍ നിന്ന് ന്യൂസിലന്‍സ് ഇതുവരെ കരകയറിയിട്ടില്ല. വംശീയത തുടച്ചുനീക്കാന്‍ ലോകത്തിൻ്റെ കൂട്ടായ ശ്രമമാണ് വേണ്ടതെന്നാണ് ജസീന്ത ആര്‍ഡേൻ്റെ പ്രതികരണം.